കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ പണം തട്ടിച്ചുവെന്ന കേസിലും ഒപ്പം മറ്റു പല വിവാദങ്ങളിലും നിറഞ്ഞു നിൽക്കുന്ന സരിത എസ്. നായരുടെ ആത്മകഥ വരുന്നു. തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുപറഞ്ഞ സരിത വൈകാതെതന്നെ തന്റെ ആത്മകഥ പുറത്തിറക്കുമെന്നും തമിഴിലും അത് പ്രസിദ്ധീകരിക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടതായും പറയുന്നു.
അതേസമയം സരിത എസ്. നായരുടെ പേരില്‍ കോയമ്പത്തൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് ജൂലായ് 19-ലേക്ക് മാറ്റി. ബിജു രാധാകൃഷ്ണന്, സരിത നായര്‍, കമ്പനി ഉദ്യോഗസ്ഥനായിരുന്ന രവി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments