പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണം ആഗോളതലത്തില്‍ ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. പത്തുവര്‍ഷത്തിനകം മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ കയ്യടക്കുമെന്നാണ് പുതിയ വിവരം.പുരുഷ പങ്കാളികളെക്കാള്‍ റോബോട്ടുകളെ ലൈംഗിക പങ്കാളികളാക്കാന്‍ താല്പര്യമുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നതിന്റെ നിരക്ക് വച്ചാണ് ഈ നിഗമനം. റോബോ ഫീലിയ എന്ന ഈ മാനസികാവസ്ഥ കൂടിവരുന്നതായും പഠനം വെളിപ്പെടുത്തുന്നു.
ഇയാന്‍ പിയെഴ്‌സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. പാശ്ചാത്യനാടുകളില്‍ സെക്‌സ് ടോയ്കള്‍ സാര്‍വത്രികമാണ്.എങ്കിലും അവയുടെ ഉപയോഗത്തില്‍ സാര്‍വത്രികമായി വന്ന വര്‍ദ്ധനവ് ഈ ആശങ്കകളെ ശരി വയ്ക്കുന്നതാണ്. മനുഷ്യനുമായി രൂപസാദൃശ്യങ്ങലുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തും. ഭാവിയില്‍ കൃത്രിമ മസ്തിഷ്‌കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്രമനുഷ്യര്‍ വന്നെത്തുമെന്നാണ് നിഗമനം.
Post Your Comments