ദുബായ് ● ദുബായില്‍ വിമാനക്കമ്പനി ജീവനക്കാരിയെ ലൈംഗികബന്ധത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 29 വയസുകാരിയായ എയർലൈൻ ജീവനക്കാരിയാണ് കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശി യുവാവിനെയാണ് ദുബായ് കോടതി ശിക്ഷിച്ചത്.
2013 ലാണ് കേസിനാസ്പദമായ സംഭവം. കൊലപാതകത്തിന് ശേഷം ദുബായില്‍ നിന്ന് കടന്നുകളഞ്ഞ ഇയാള്‍ വീണ്ടും ദുബായില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
ഒരു സഹപ്രവർത്തകൻ മുഖേനെയാണു പണം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവാവ് യുവതിയെ വിളിച്ചു വരുത്തിയത്. ളൊഴിഞ്ഞ പ്രദേശത്തുവച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷം അഞ്ഞൂറു ദിർഹം യുവതി ചോദിച്ചപ്പോൾ ഇരുനൂറു ദിർഹമേ തന്റെ കൈയിലുള്ളൂവെന്നു യുവാവ് പറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും യുവതി ഇയാളെ തള്ളിയിടുകയും പൊലിസിൽ അറിയിക്കുമെന്നു പറയുകയും ചെയ്തു. ഇതു കേട്ടപാട് യുവതി ധരിച്ചിരുന്ന സ്‌കാർഫ് ഉപയോഗിച്ചു കഴുത്തുഞെരുക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം അവിടെ ഉപേക്ഷിച്ച് യുവതിയുടെ മൊബൈലുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു.
സംഭവം നടന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽനിന്നു കിട്ടിയ തിരിച്ചറിയൽ കാർഡിൽനിന്നാണു മരിച്ചതാരാണെന്ന് വ്യക്തമായത്. കൊലപാതകം, കവർച്ച കുറ്റങ്ങൾ ചുമത്തിയാണു യുവാവിനെതിരേ കേസെടുത്തത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ വീണ്ടും ദുബായില്‍ എത്തിയ പ്രതിയെ ദുബായ് പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments