കോഴിക്കോട് : എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം.പിയും ജില്ലാ കളക്ടറും തമ്മിലുള്ള പോരില്‍ കോഴിക്കോട് എം.പി എം.കെ രാഘവന് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ മാപ്പ് സാമൂഹ്യസൈറ്റില്‍ ചിരി പടര്‍ത്തുന്നു. കളക്ടര്‍ പരസ്യമായി മാപ്പു പറയണമെന്ന എം.പിയുടെ ആവശ്യത്തോട് കളക്ടര്‍ പ്രതികരിച്ചത് നല്ല ഒന്നാന്തരം മാപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്താണ്. അതായത് കുന്നംകുളത്തിന്റെ മാപ്പ്.
മാപ്പ് ദിലീപിന്റെ ആദ്യകാല സിനിമകളില്‍ ഒന്നായ മാനത്തെ കൊട്ടാരത്തിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ചതാണ്്. സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്ന ദിലീപ് എന്ന് തന്നെ പേരുള്ള കഥാപാത്രത്തിന്റെ ഫിലോമിന അവതരിപ്പിക്കുന്ന മാനസീക രോഗമുള്ള മാതാവും മാള അരവിന്ദന്‍ അവതരിപ്പിക്കുന്ന അമ്മാവന്‍ കഥാപാത്രവും മാപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ തമാശരംഗങ്ങളുണ്ട്. ഇക്കാര്യം ഓര്‍മ്മിപ്പിച്ചയിരിക്കാം കളക്ടര്‍ ബ്രോ കുന്നംകുളത്തിന്റെ മാപ്പ് പോസ്്റ്റ് ചെയ്തത്.
കളക്ടര്‍ ജനപ്രതിനിധിയോട് മാപ്പു പറഞ്ഞരീതി എന്തായാലും ഫേസ്ബുക്കില്‍ ഹിറ്റായിട്ടുണ്ട്. സംഗതി സാമൂഹ്യസൈറ്റില്‍ വൈറലായി. പോസ്റ്റിന് ഷെയറോട് ഷെയറും കാണുന്നവരെല്ലാം ലൈക്കടിക്കുകയുമാണ്. കളക്ടറുടെ ധൈര്യത്തെ അഭിനന്ദിച്ചും പോസ്റ്റിനെ പിന്തുണച്ചും കമന്റുകളും ഏറെയുണ്ട്. കളക്ടറും എം.പിയും തമ്മിലുള്ള ശീതസമരം നേരത്തേ മുതല്‍ തുടങ്ങിയതാണ്. കോഴിക്കോട് കളക്ടര്‍ പിആര്‍ഡിയും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച് തനിക്കെതിരേ തെറ്റായ പ്രചരണം നടത്തുകയാണെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തേ എം.പി പറഞ്ഞിരുന്നു. എം.പി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും പദ്ധതികള്‍ വൈകിപ്പിച്ചും പൂര്‍ത്തിയായ പദ്ധതികള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് തടയുകയും പുന: പരിശോധന ഉത്തരവിട്ട് വൈകിപ്പിക്കുകയാണെന്നുമായിരുന്നു ആരോപണം.
എം.പി ആയതിന് ശേഷം 24 കോടിയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കിയെന്നും മുന്‍ കളക്ടര്‍മാര്‍ പദ്ധതികള്‍ ഏകോപിപ്പിച്ച മുന്നോട്ട് കൊണ്ടുപോയപ്പോള്‍ പല പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണെന്നും ആരോപിച്ചിരുന്നു. സാമൂഹ്യസൈറ്റില്‍ സജീവമായ കളക്ടറുടെ ഹ്യൂമര്‍ സെന്‍സ് ഇതിനകം ഹിറ്റാണ്. നേരത്തേ ഡിങ്കമതവുമായി ബന്ധപ്പെട്ടും കളക്ടറുടെ പോസ്റ്റുകള്‍ ജനം ഏറ്റെടുത്തിരുന്നു.
Post Your Comments