KeralaNews

ബിജി മോള്‍ വിവാദം വീണ്ടും : ഇത്തവണത്തെ വിവാദം പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി വാരികയ്ക്ക് നല്‍കിയ അഭിമുഖം

തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പരാമര്‍ശം നടത്തിയ ഇ.എസ് ബിജിമോള്‍ എം.എല്‍.എയോട് സി.പി.ഐ വിശദീകരണം തേടി. തനിക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജിമോള്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പീരുമേട്ടില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ചുവന്ന ബിജിമോള്‍ ഇത്തവണ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. അവസാന നിമിഷം ഇതു തള്ളിപ്പോയതോടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന പരാമര്‍ശം നടത്തിയത്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവാണ് ബിജിമോളോട് വിശദീകരണം തേടിയത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും മുന്‍മന്ത്രിമാരുമായ സി.ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിസഥാനം നിഷേധിച്ചത് പാര്‍ട്ടിയില്‍ പുതിയ തര്‍ക്കത്തിന് വഴിതുറന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിജിമോളും വിവാദ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button