മലപ്പുറം: താനൂരില്‍ ടാങ്കറില്‍ നിന്ന് ചോര്‍ന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിന് തീപിടിച്ചു. അപകടം ഒഴിവാക്കാന്‍ അഗ്‌നിശമനസേന ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
പുലര്‍ച്ചെ നാലിന് ടാങ്കര്‍ ലോറി റോഡരികില്‍ ഇടിച്ചു മറിഞ്ഞാണ് ഇന്ധനം ചേര്‍ന്നത്. സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്ററിനപ്പുറം കനോലി കനാല്‍ വരെ എത്തിയിരുന്നു. 400 മീറ്റര്‍ അകലെയുള്ള വീടിനോട് ചേര്‍ന്ന് പൊട്ടിത്തെറിയും തീപിടിത്തമുണ്ടായി. വീടിന്റെ ഒരുഭാഗം കത്തിയമര്‍ന്നു. കാറും ബൈക്കും കത്തിനശിച്ചു. വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. തോട്ടിന്‍ക്കരയിലൂടെയുള്ള വൈദ്യുതിലൈന്‍ ഉരുകി പൊട്ടിവീണു.
കൂടുതല്‍ അഗ്‌നിശമനസേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. ജില്ലയിലെ അഞ്ചു സ്‌റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. തോട്ടില്‍ വന്‍തോതില്‍ ഇന്ധനം കെട്ടിക്കിടക്കുകയാണ്. അപകടത്തില്‍പ്പെട്ട വാഹനം ഉയര്‍ത്തി.
Post Your Comments