ഹൈദരാബാദ്: എന്‍.ഐ.എ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പിടികൂടിയ ഐഎസ് സംഘത്തിന്റെ പദ്ധതികൾ ഞെട്ടിക്കുന്നതാണ്. വൻ കലാപത്തിനാണ് ഇവർ പദ്ധതി ഇട്ടിരുന്നത്. തിരക്കേറിയ പ്രദേശങ്ങളിലും മറ്റും ബോംബ് സ്ഫോടനങ്ങളും, മന്ത്രിമാരെയും പ്രമുഖരെയും ലക്‌ഷ്യം വെച്ചുള്ള ആക്രമണങ്ങളും, ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ഗോമാംസം കൊണ്ടിട്ടു ഹിന്ദു മുസ്ളീം വർഗീയ കലാപം ഉണ്ടാക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.
ഈ പദ്ധതികൾക്ക് ദുബായ് വഴിയാണ് പണം ലഭിക്കുന്നതെന്ന് ഫോൺ സംഭാഷണങ്ങളുടെ പരിശോധനയില്‍ എൻ.ഐ.എ കണ്ടെത്തി. ഹൈദരാബാദ് ഐ.എസ് സംഘത്തിന്റെ തലവന്‍ മുഹമ്മദ് യസ്ദാനി, മുഹമ്മദ് ഇല്ല്യാസ് യസ്ദാനി, അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദി, ഹബീബ് മുഹമ്മദ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരടക്കം 11 പേരാണ് ബുധനാഴ്ച്ച എന്‍.ഐ.എയുടെ പിടിയിലായത്.
കഴിഞ്ഞ നാലഞ്ച് മാസമായി എന്‍.ഐ.എ നിരീക്ഷിച്ചുവരുന്ന ഇന്ത്യയിലെ ഐ.എസിന്റെ മുഖ്യ റിക്രൂട്ടറായ ഷാഫി അമറുമായി നിരന്തര ബന്ധമുള്ളവരാണ് കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കള്‍. ജോലിയുള്ളവരും ബിരുദധാരികളുമായ 20 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ഇവരിൽ കമ്പ്യൂട്ടർ എൻജിനീയർമാരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ഇതാദ്യമാണ് ഇത്രയും വലിയൊരു ഐ.എസ് സംഘം ഇന്ത്യയില്‍ പിടിയിലാകുന്നത്. വന്‍ ആയുധശേഖരവും ഇവരുടെ കൈവശമുണ്ടായിരുന്നു.
Post Your Comments