ന്യൂഡല്‍ഹി: രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതിക്ക് ഒരു കുട്ടിയെ മാത്രമേ നല്‍കിയുള്ളൂ എന്ന് ആരോപണം. നോയിഡയില്‍നിന്നുള്ള 23കാരി സംഗീത ദേവിയും കുടുംബാംഗങ്ങളുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂണ്‍ 20നാണ് പ്രസവത്തിനായി ഇവരെ സെക്ടര്‍ 30ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഇവരുടെ പ്രസവം നടന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഒരു കുട്ടിയെ മാത്രമാണ് നല്‍കിയത്. അള്‍ട്രാ സൗണ്ട് സ്‌കാനിംഗില്‍ സംഗീതക്ക് ഇരട്ടക്കുട്ടികളാണുള്ളതെന്ന് വ്യക്തമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിഷേധിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments