നിങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ മോഷ്ടിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. അനുവാദമില്ലാതെ മോഷ്ടിച്ചെടുത്ത് സ്വന്തം പോസ്റ്റായി പ്രസിദ്ധീകരിക്കുന്നവരെ കണ്ടെത്തിയാല്‍ ഒരു ചെറിയ റിപ്പോര്‍ട്ടിങ് മതി, ഫെയ്‌സ്ബുക്ക് അവരുടെ പോസ്റ്റ് നീക്കം ചെയ്തു തരും.
ഒരാളുടെ സ്റ്റാറ്റസുകളും ഫോട്ടോകളും കലാസൃഷ്ടികളുമൊക്കെ ഓരോരുത്തരുടെയും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് ഫെയ്‌സ്ബുക്ക് പരിഗണിക്കുന്നത്. അതായത് പേരില്ലാതെ ഒരാള്‍ കോപ്പി ചെയ്താല്‍ കോപ്പി റൈറ്റ് ആക്റ്റ് ബാധകമാണ് എന്നര്‍ഥം. ഒരു കോപ്പി റൈറ്റ് വയലേഷന്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രൊഫൈലില്‍ റിപ്പോര്‍ട്ട് പേജ് & IPR Violation റിപ്പോര്‍ട്ടു ചെയ്താല്‍ മതിയാകും.
മറ്റൊരാള്‍ പോസ്റ്റു ചെയ്ത കുറിപ്പ് സ്വന്തം വാളില്‍ കൊടുക്കുമ്പോള്‍ പ്രസിദ്ധീകരിച്ച യഥാര്‍ഥ ഉടമയുടെ പേരു വിവരങ്ങള്‍ നല്‍കുന്നതാണ് മര്യാദ. അതു ചെയ്യാത്തവരോട് ആവശ്യപ്പെട്ടാലെങ്കിലും പേരു സഹിതം പ്രസിദ്ധീകരിക്കാന്‍ തയാറാകുന്നവരാണ് ഏറെയും. എന്നാല്‍ അതിനു തയാറാകാത്തവരും ഉണ്ട്.
Post Your Comments