NewsInternationalGulf

ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിഴ

ദുബായ്: ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ത ദുബായ് വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പിഴ ചുമത്തും.

ദുബായില്‍ മൂന്ന് ഘട്ടങ്ങളായാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ 1000 ന് മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. തുടര്‍ന്ന് 100 മുതല്‍ 999 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ക്ക്. 100 ല്‍ താഴെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകുന്ന മൂന്നാം ഘട്ടത്തിന്റെ സമയപരിധിയാണ് വ്യാഴാഴ്ച അവസാനിക്കുന്നത്.

550 മുതല്‍ 700 ദിര്‍ഹം വരെയാണ് അടിസ്ഥാന ഇന്‍ഷുറന്‍സ് പ്രീമിയം. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കമ്പനികളും തൊഴിലുടമകളുമാണ് വഹിക്കേണ്ടത്. എന്നാല്‍ കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്‌പോണ്‍സറായ കുടുംബനാഥന്‍ നല്‍കണം. ഒന്നര ലക്ഷം ദിര്‍ഹം വരെയുള്ള ചികിത്സക്ക് അര്‍ഹതയുണ്ടാകും.

ദുബായിലെ മൊത്തം ജനസംഖ്യയുടെ 75 ശതമാനം ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിധിയിലുണ്ട്. അവസാനഘട്ടം പൂര്‍ത്തിയാകുന്നതോടെ 95 ശതമാനം പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയാകും. താമസ കുടിയേറ്റ വകുപ്പുമായി ഇന്‍ഷുറന്‍സ് സേവനം ബന്ധപ്പെടുത്തുന്നതിനാല്‍ പോളിസി ഇല്ലാത്തവര്‍ക്ക് പുതിയ വിസ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല. ഇന്‍ഷുറന്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.isahd.ae എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button