India

ബോഡോ തീവ്രവാദത്തിന് പണം ലഭിക്കുന്നത് കേരളത്തിൽ നിന്ന്: ഐ ബി റിപ്പോർട്ട്

കൊച്ചി :  അസമിലെ ബോഡോ തീവ്രവാദത്തിനു പണമെത്തുന്നതു കേരളത്തില്‍നിന്നെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.ആന്‍റി നര്‍ക്കോട്ടിക് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോഡോ തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ കഞ്ചാവ് കൃഷി നടത്തുന്ന മലയാളികളാണ് ഇവരുടെ സാമ്പത്തികസ്രോതസെന്നാണു റിപ്പോര്‍ട്ട്. കഞ്ചാവ് തൈ നട്ട് വിളവെടുത്തു സുരക്ഷിതമായി കേരളത്തിലേക്ക് എത്തിക്കുന്നത് ബോഡോ തീവ്രവാദികളാണ്.

രോ വിളവെടുപ്പിലും ലാഭത്തിന്‍റെ അന്പതുശതമാനം തീവ്രവാദികള്‍ക്കുള്ളതാണ്. ഒറ്റ കൃഷികൊണ്ട് സ്വര്‍ണവ്യാപാരശാല വരെ തുടങ്ങിയവര്‍ കേരളത്തിലുണ്ടെന്ന് സംസ്ഥാന പോലീസ് സേനയുടെ നര്‍ക്കോട്ടിക് വിഭാഗത്തിലെ മുതിര്‍ന്ന മേധാവി വെളിപ്പെടുത്തി.കുടിയേറ്റക്കാരായ ബംഗ്ലാദേശി മുസ്ലിംകളെയും ആദിവാസികളെയുമാണ് ബോഡോ വിഘടനവാദികള്‍ പ്രധാനമായി ലക്ഷ്യമിടുന്നത്.കലാപം നടക്കുന്ന സമയത്ത് പ്രത്യേക സാമ്പത്തിക സഹായം വേറെയും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button