Kerala

കേരളത്തിലേക്ക് പോവാന്‍ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി : ബംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോവാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എത്ര ദിവസമാണ് മഅദനിക്ക് അനുവദിക്കേണ്ടത് എന്ന കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കി.

മഅദനിയെ കേരളത്തിലേക്ക് വിടുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നും കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലും ഇളവനുവദിച്ചു. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ മഅദനി ശ്രമിച്ചെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button