NewsInternational

റമദാന്‍ നോയമ്പ് നിരോധനം: ചൈനയ്ക്കെതിരെ അന്വേഷണവുമായി പാകിസ്ഥാന്‍!

പുണ്യറമദാന്‍ മാസത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ ഷിന്‍ജിയാങ്ങില്‍ റമദാന്‍ നോയമ്പ് അനുഷ്ഠിക്കുന്നതിനെ ചൈന വിലക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ പാകിസ്ഥാന്‍റെ മതകാര്യ മന്ത്രാലയത്തിന്‍റെ ഒരു സംഘം ചൈനയിലേക്ക് യാത്ര തിരിച്ചു.

നോയമ്പ് നിരോധിച്ചതിനു പിന്നിലുള്ള വസ്തുതകളെപ്പറ്റി പരിശോധിക്കാന്‍ ചൈന നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തങ്ങളുടെ മന്ത്രാലയ സംഘത്തെ അയക്കുന്നതെന്ന് ഒരു മന്ത്രാലയ ഉദ്യോഗസ്ഥന്‍ എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രത്തോട് പറഞ്ഞു.

നോയമ്പ് നിരോധിച്ചെന്ന വാര്‍ത്തകളെ ചൈനീസ്‌ ഗവണ്മെന്‍റ് തള്ളിക്കളഞ്ഞിട്ടുമുണ്ട്. മതസ്വാതന്ത്ര്യത്തിന് ചൈനയില്‍ ഭീഷണിയുണ്ടെന്ന വസ്തുത ലോകത്തിന് മുന്നില്‍നിന്ന് മറച്ചുവയ്ക്കാനുള്ള അടവാണോ ഉറ്റസുഹൃത്തായ പാകിസ്ഥാനുമായിച്ചേര്‍ന്ന് ചൈന നടത്തുന്നതെന്ന്‍ സംശയവും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button