മസ്ക്കറ്റ് ● ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) വിടുകയാണെന്ന വാര്‍ത്ത ഒമാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ചില അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒമാന്‍ ജി.സി.സി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ബ്രിട്ടീഷുകാര്‍ ധീരമായ തീരുമാനമെടുത്തുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ ചുമത്തിയ ചില നയങ്ങളോടുള്ള പ്രതികരണമാണ് ഈ തീരുമാനമെന്നും വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇത് ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലിനെ ലക്ഷ്യമിട്ട ട്വീറ്റാണെന്നായിരുന്നു പ്രചാരണം. ചില ജിസിസി നയങ്ങളോട് ഒമാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത് ഈ വാര്‍ത്തകള്‍ക്ക് ബലം നല്‍കി.
Post Your Comments