കോഴിക്കോട് : പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം. പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ പേടിയുള്ള സ്ത്രീകള്‍ക്ക് വേണ്ടി കോഴിക്കോട് വനിതാ പൊലീസ് സ്‌റ്റേഷനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകള്‍ പരാതി ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ സന്ദേശമായി അയച്ചാല്‍ മതിയാകും. പരാതിക്കാരെ തേടി പൊലീസ് വീട്ടിലെത്തും. കോഴിക്കോട് വനിതാ പൊലീസ് സ്‌റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഈ പദ്ധതിക്ക് ഔദ്യോഗിക തുടക്കമാവും. സ്ത്രീകളടക്കമുള്ളവരുടെ സ്‌റ്റേഷനില്‍ വരാനുള്ള മടി പരിഗണിച്ചാണ് പദ്ധതിയെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു. പരാതിക്കാരുടെ സമയവും സൗകര്യവും അനുസരിച്ച് പരാതി സ്വീകരിക്കണമെന്നാണ് നിയമമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വാട്ട്‌സ് ആപ്പിലൂടെ തങ്ങള്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ പരാതിക്കാരുടെ സൗകര്യമനുസരിച്ച് പൊലീസ് അവര്‍ക്കരികിലെത്തും. ട്രെയല്‍ റണ്‍ ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ മൂന്ന് പരാതികള്‍ പൊലീസിന് ലഭിച്ചു. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം കൂടുതല്‍ പദ്ധതി വിപുലീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സ്ആപ് നമ്പര്‍ : 9497987178, 9497980710, 9497963445, 9497987185
ഇ-മെയില്‍ : sikasabakkd. pol@kerala.gov.in
cikasabakkd.pol@kerala.gov.in
sivnthskkd.pol@kerala.gov in
Post Your Comments