മുംബൈ ● മുംബൈ മെട്രോ വണ്‍ ട്രെയിനുകള്‍ ജൂലൈ 2 മുതല്‍ മണിക്കൂറില്‍ 80 കി.മീ വേഗതയില്‍ ഓടും. വേഗത വര്‍ധിപ്പിക്കുന്നതിന് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ (സി.എം.ആര്‍.എസ്) അനുമതി നല്‍കി.
മണിക്കൂറില്‍ 50 കി.മീ വേഗതയിലാണ് മുംബൈ മെട്രോ സര്‍വീസ് ആരംഭിച്ചത്. പിന്നീട് 2016 മാര്‍ച്ച് 24 ന് വേഗത 65 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചിരുന്നു. ഘട്ടംഘട്ടമായി മെട്രോ സര്‍വീസ് പരാമാവധി വേഗതയില്‍ ഓടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂണ്‍ 28 വരെ 19 കോടി ആളുകളാണ് മുംബൈ മെട്രോയില്‍ യാത്ര ചെയ്തത്. ഒരു ദിവസവും ശരാശരി 3.20 ലക്ഷം ആളുകള്‍ മെട്രോയില്‍ യാത്രചെയ്യുന്നു. ജൂണ്‍ 28 ന് 3.36 ലക്ഷം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ലോകത്തുള്ള മറ്റു മെട്രോകളെ അപേക്ഷിച്ച് 99.99 ശതമാനം ട്രെയിനുകളും കൃത്യസമയത്ത് ഓടിച്ചും മുംബൈ മെട്രോ റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments