Nattuvartha

തിരുവനന്തപുരത്ത് യുവജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സൗകര്യം

തിരുവനനന്തപുരം ● വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം യുവസങ്കേത്-യുവജന സഹവാസ പരിശീലന കേന്ദ്രം തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ അഫിലിയേഷനുള്ള യുവവികാസ് കേന്ദ്രയാണ് നേതൃത്വം നല്‍കുന്നത്. 150 പേര്‍ക്ക് താമസിക്കാനുള്ള ഡോര്‍മിറ്ററി, മുറികള്‍, സെമിനാര്‍ ഹാളുകള്‍, ലൈബ്രറി എന്നിവയും വൈ-ഫൈ സൗകര്യവുമുണ്ട്. . ഹ്രസ്വ – ദീര്‍ഘ കാലയളവില്‍ യുവജനങ്ങള്‍ക്ക് താമസിക്കാം. www.keralayouthhtosel.com എന്ന വെബ്‌സൈറ്റിലൂടെ നേരിട്ട് ബുക്കു ചെയ്യാം. വിശദ വിവരങ്ങള്‍ 9496919000 എന്ന നമ്പരില്‍ ലഭിക്കും. ഇതിനോടൊപ്പം വനിതകള്‍ക്കും കുട്ടികള്‍ക്കും യോഗ, കരാട്ടെ, റോളര്‍ സ്‌കേറ്റിങ് പരിശീലന കേന്ദ്രവും തുടങ്ങും.

shortlink

Post Your Comments


Back to top button