റെസ്ലിംഗ് ആരാധകരുടെ എക്കാലത്തേയും വലിയ ഐക്കണ്‍ ആണ് “ദി അണ്ടര്‍ടെയ്ക്കര്‍”. 90-കളുടെ തുടക്കത്തില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ റെസ്ലിംഗ് എന്ന കായികരൂപത്തിന്‍റെ വിനോദ അവതരണമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഒരു ലഹരിയായി മാറിയത് അണ്ടര്‍ടെയ്ക്കറുടെ മികവ് കൊണ്ടാണ്. മാര്‍ക്ക് വില്ല്യം കാലവേ എന്ന ഹൂസ്റ്റണ്‍ സ്വദേശിയാണ് റെസ്ലിംഗ് റിംഗുകളില്‍ ഭീതിയുടെ പര്യായമായിരുന്ന അണ്ടര്‍ടെയ്ക്കര്‍ എന്ന അതിമാനുഷനായി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച് ഡബ്ല്യൂ.ഡബ്ല്യൂ.ഇ റെസ്ല്‍മാനിയ പോലുള്ള ടെലിവിഷന്‍ ഇവന്‍റുകളെ പണക്കൊയ്ത്തിന്‍റെ പരിപാടികളാക്കി മാറ്റിയത്.
ഇപ്പോഴും റെസ്ലിംഗ് രംഗത്ത് സജീവമായ കാലവേയുടെ രൂപത്തില്‍ കാര്യമായ പരിണാമം വന്നിട്ടുണ്ട്. 25-വര്‍ഷമായി റെസ്ലിംഗ് രംഗത്തുള്ള കാലവെ വിവിധവിഭാഗങ്ങളില്‍ 8 തവണ ലോകചാമ്പ്യനായിട്ടുണ്ട്.
ഇടയ്ക്ക് റെസ്ലിംഗില്‍ നിന്ന്‍ ഒരു ഇടവേളയെടുത്തപ്പോഴായിരിക്കണം പഴയ അണ്ടര്‍ടെയ്ക്കറുടെ യാതൊരുവിധ ഗാംഭീര്യങ്ങളുമില്ലാത്ത, 51-വയസ് എന്ന തന്‍റെ യഥാര്‍ത്ഥ പ്രായം അതുപോലെതന്നെ പ്രതിഫലിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ വെളിയില്‍ വന്നത്.
പക്ഷേ, ഈ അടുത്തിടെ കാലവേയുടെ ഭാര്യ മിഷേല്‍ മക്കൂള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അണ്ടര്‍ ടെയ്ക്കര്‍ പഴയ ഗാംഭീര്യത്തില്‍ ഒട്ടൊക്കെ തിരിച്ചെത്തിയിട്ടുണ്ട്.
Post Your Comments