ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ക്കേസിലെ ചില ഫയലുകള്‍ കാണാതായതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ അന്വേഷണ കമ്മീഷന്‍, പ്രസ്തുത കേസില്‍ ഗുജറാത്ത് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വരുത്തിയ തിരുത്തുകളെപ്പറ്റി മുന്‍ അഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയ്ക്ക് അറിയാമായിരുന്നു എന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തി.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ജി.കെ,പിള്ള, തന്നെ മറികടന്നാണ് ചിദംബരം സത്യവാങ്മൂലത്തില്‍ തിരുത്തലുകള്‍ വരുത്തിയതെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇസ്രത്ത് കേസില്‍ തിരുത്തലുകളോട് കൂടി രണ്ടാമതൊരു സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെപ്പറ്റി നിയമമന്ത്രിയുടെ ചേംബറില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന്‍ പരാമര്‍ശിച്ചു കൊണ്ട് ജി.കെ.പിള്ള അന്ന്‍ അറ്റോര്‍ണി ജനറല്‍ ആയിരുന്ന ഗുലാം. ഇ. വഹാന്‍വതിക്കെഴുതിയ ഒരു കത്തിന്‍റെ ഡ്രാഫ്റ്റ് അഭ്യന്തര സെക്രട്ടറിയുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നിഗമനത്തില്‍ അന്വേഷണ കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. സെപ്റ്റംബര്‍ 18, 2009 എന്ന തീയതിയില്‍ എഴുതിയ കത്താണിത്.
പക്ഷേ സത്യവാങ്മൂലത്തില്‍ തിരുത്ത് വേണമെന്ന രീതിയില്‍ നിയമമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയെപ്പറ്റി ഔദ്യോഗികമായ രേഖപ്പെടുത്തലുകള്‍ ഒന്നുംതന്നെ നടന്നിട്ടില്ല എന്നും കമ്മീഷന്‍ അറിയിച്ചു.
Post Your Comments