Kerala

ഒടുവില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി

തിരുവനന്തപുരം : ഒടുവില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും കരാറില്‍ ഒപ്പുവച്ചു. തിങ്കളാഴ്ച മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലും അന്തിമ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമേ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലായിരുന്നു മന്ത്രി സി. രവീന്ദ്രനാഥ്. തുടര്‍ന്ന് ഇന്നു രാവിലെ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിരുന്നു.

98 കോളജുകളാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 50% സീറ്റുകള്‍ സര്‍ക്കാരിന് നല്‍കും. പ്രവേശനപരീക്ഷ കമ്മിഷണറുടെ പട്ടികയില്‍ നിന്നാകും പ്രവേശനം. 57 കോളജുകളിലെ മെറിറ്റ് സീറ്റില്‍ 50,000 രൂപയായിരിക്കും ഫീസ്. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നതു കൊണ്ടു മാത്രം തീരുമാനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button