ജയ്പൂര്‍: പറഞ്ഞുറപ്പിച്ച സ്ത്രീധനം കിട്ടാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ 28കാരിയായ യുവതിയുടെ ശരീരമാസകലം പച്ചകുത്തി. ഭര്‍ത്താവും ഭര്‍തൃസഹോദരന്മാരും ചേര്‍ന്ന് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.കൊടുക്കാമെന്നേറ്റ 51,000 രൂപ നല്‍കാത്തതിന്റെ പേരില്‍ ദീര്‍ഘനാളുകളായി യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
2014 ലാണ് റെനി ഗ്രാമത്തിലെ ജഗനാഥ് യുവതിയ വിവാഹം കഴിക്കുന്നത്. ഭര്‍തൃവീട്ടുകാര്‍ മകളെ പീഢിപ്പിക്കുന്നുവെന്നും ഉറക്കഗുളികള്‍ നല്‍കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ദേഹമാസകലം പച്ചകുത്തിയെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കളാണ് ഒരു മാസം മുമ്ബ് പൊലീസില്‍ പരാതി നല്‍കിയത്. ‘എന്റെ അച്ഛന്‍ കള്ളനാണെന്നായിരുന്നു യുവതിയുടെ നെറ്റിയില്‍ പച്ചകുത്തിയിരുന്നത്. ‘അവളുടെ ശരീരത്ത് പലഭാഗത്ത് ഇത് പോലെ പലതും പച്ചകുത്തിയിട്ടുണ്ട്’-യുവതിയുടെ അച്ഛന്‍ പറഞ്ഞു.
കുറേനാളുകളായി യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പച്ചകുത്തിയ അടയാളങ്ങള്‍ മായ്ക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതിന്റെ പാടുകള്‍ ശരീരത്ത് അവശേഷിക്കുന്നുണ്ട്’- മഹിള പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗാര്‍ഹിക പീഢനനിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments