NewsInternationalGulf

ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് പുകവലി മൂലമെന്ന് ആരോഗ്യ മന്ത്രാലയം. വാഹനാപകടത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരാണ് പുകവലി മൂലം മരിക്കുന്നത്. ക്യാന്‍സര്‍, ഹൃദയാഘാതം എന്നി രോഗങ്ങളാണു പുകവലിക്കുന്നവരെ ബാധിക്കുന്നത്. പുകവലി ഉപേക്ഷിച്ചില്ലെങ്കില്‍ 2030 ഓടെ മരണ സംഖ്യ എട്ടു മില്യണായി ഉയരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

 

പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കു സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു വന്‍ തുകയാണു ചിലവഴിക്കുന്നത്. എന്നാല്‍ പുകവലി ഉപേക്ഷിക്കുക എളുപ്പമല്ല. ഈ ശീലം ഉപേഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നല്ല സ്‌പെഷിലിസ്റ്റിനെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നു സൗദി ആരോഗ്യ മന്ത്രാലയം പുകവലി നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥന്‍ ജമാല്‍ അബുദുള്ള ബസാഹി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button