മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐയ്ക്കെതിരെ നടപടി. കൊല്ലം വെസ്റ്റ് എസ്ഐ എന്‍ ഗിരീഷിനെ സ്ഥലമാറ്റും. സിപിഎം എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കൊല്ലം എം.എല്‍.എ മുകേഷിനെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് അവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി സ്വീകരിച്ച് രസീത് നല്കിയ പോലീസിന്റെ നടപടി വിമര്‍ശത്തിന് ഇടയാക്കിയിരുന്നു
Post Your Comments