NewsIndia

ബീഹാറിലെ പരീക്ഷാ ക്രമക്കേട്; ഒന്നാം റാങ്കുകാരി അറസ്റ്റിൽ

പാട്ന: ബീഹാര്‍ പരീക്ഷ തട്ടിപ്പ് കേസില്‍ പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് റാങ്ക് ജേതാവ് റൂബി റായ് അറസ്റ്റിലായി. പ്ലസ് ടു പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പുനര്‍പരീക്ഷയില്‍ റൂബി റായ് പങ്കെടുത്തിരുന്നില്ല. പിന്നീട് അഭിമുഖത്തിലും റൂബി പങ്കെടുക്കാതെ വിട്ട് നിൽക്കുകയായിരുന്നു. ഇതോടെയാണ് റൂബിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

ദൃശ്യമാധ്യമത്തില്‍ ഇവരുടെ അഭിമുഖം വന്നതോടെയാണു വിവാദമുയര്‍ന്നത്. പഠിച്ച വിഷയമേതെന്ന ചോദ്യത്തിനു ‘പ്രോഡിഗല്‍ സയന്‍സ്’ എന്നായിരുന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ 500ല്‍ 485 മാര്‍ക്കോടെ ഒന്നാം റാങ്കു നേടിയ റൂബി റായിയുടെ മറുപടി. പൊളിറ്റിക്കല്‍ സയന്‍സ് പാചകവുമായി ബന്ധപ്പെട്ട വിഷയമാണെന്നും റൂബി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലെ ഫലങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. മൂന്ന് വിഷയങ്ങളിലേയും റാങ്ക് ജേതാക്കളുടെ അറിവില്ലായ്മ പുറത്തുവന്നതോടെയാണ് ക്രമക്കേട് നടന്നെന്ന വിവരം സ്ഥിരീകരിച്ചത്.നേരത്തെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ബച്ച റായ് പോലീസിനു കീഴടങ്ങിയിരുന്നു.

shortlink

Post Your Comments


Back to top button