തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അംഗമായി. ഏഴ് പേരടങ്ങുന്ന സമിതിയിൽ കേന്ദ്ര കായിക സെക്രട്ടറിയാണ് ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ച് നൽകുന്നതും ഈ സമിതിയുടെ മേൽനോട്ടത്തിലാണ്.
അഞ്ജുവിനെ കൂടാതെ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയിലേക്കുള്ള ക്ഷണത്തിന് അഞ്ജു സമ്മതം അറിയിച്ചിരുന്നു.
Post Your Comments