IndiaNews

സിസോദിയ അടക്കമുള്ള 65 എ.എ.പി എം.എല്‍.എമാര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള 65 ഓളം ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുക്ലഗ് റോഡിന് സമീപം മാര്‍ച്ച് തടഞ്ഞശേഷമാണ് എം.എല്‍.എമാരെ കസ്റ്റഡിയില്‍ എടുത്തത്.

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ദിനേഷ് മൊഹാനിയയെ കഴിഞ്ഞ ദിവസം സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്കെതിരെ ഖാസിപുര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ പരാതി നല്‍കി. സിസോദിയ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നരേന്ദ്രമോദിക്ക് മുന്നില്‍ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചാണ് സിസോദിയ അടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button