തിരുവനന്തപുരം : കേരളത്തില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെച്ച അഞ്ച് ലക്ഷം ഏക്കര്‍തോട്ടഭൂമി തിരിച്ചു പിടിക്കണമെന്ന് ബി.ജെ.പി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടം ഭൂമി അനധികൃതമായി കൈവശം വെച്ചവരില്‍ നിന്ന് അത് പിടിച്ചെടുക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറായ രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയതാണ്. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ 46 എഫ്‌ഐആറുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തുടര്‍നടപടികളും സര്‍ക്കാര്‍ എടുത്തില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുമെന്നും ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുകയാണെങ്കില്‍ അത് ഏറ്റെടുക്കുമെന്നും സ്വാമി പറഞ്ഞു. ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടാണ് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതെന്ന് സ്വാമി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഖൊരഗ്പൂര്‍ ഐഐടിയില്‍ പ്രവേശനം നേടിയതിന് മെരിറ്റിന്റെ അടിസ്ഥാനത്തിലല്ല എന്ന കാര്യം ഏറ്റു പറയാന്‍ അദ്ദേഹം തയാറാവണം. മെരിറ്റില്‍ പ്രവേശനം നേടി കോഴ്‌സില്‍ ചേരാതിരുന്നവരുടെ ഒഴിവുകളിലേക്ക് സ്വന്തക്കാരെ നിയമിക്കുകയായിരുന്നു 2005 വരെ ഖൊരഗ്പൂര്‍ ഐഐടി അധികൃതര്‍ ചെയ്തത്. ഇങ്ങനെ പ്രവേശനം നേടിയ ആളാണ് അരവിന്ദ് കെജ്രിവാളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.
Post Your Comments