IndiaNews

ആം ആദ്മി പാർട്ടി എം.എല്‍.എ അറസ്റ്റില്‍

ന്യൂഡല്‍ഹി: അറുപതുകാരനെ മര്‍ദിച്ച കേസില്‍ സംഗം വിഹാറില്‍ നിന്നുള്ള എ.എ.പി എം.എല്‍.എ ദിനേശ് മോഹാനിയ അറസ്റ്റില്‍. മോഹാനിയയുടെ ഓഫീസിലത്തെിയ പൊലീസ് വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ളാബാദ് എക്സ്റ്റന്‍ഷന്‍ ഏരിയയിലെ രാകേഷ് കുമാര്‍ എന്നയാളുടെ പരാതി മേല്‍ എം.എല്‍.എ ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോവിന്ദപുരിയിലെ 18ാം ഗലിയില്‍ സന്ദര്‍ശത്തിനെത്തിയ എം.എല്‍.എയോട് പ്രദേശത്തെ അസൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞ രാകേഷ് കുമാറിനെ അദ്ദേഹം അടിച്ചുവെന്നാണ് പരാതി. രാകേഷ് കുമാറിനെ തല്ലുകയും തള്ളിമാറ്റുകയും ചെയ്ത മോഹനിയ സംഭവശേഷം അനുയായികളോടൊപ്പം സ്ഥലം വിട്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ജലവിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന അപേക്ഷയുമായി ഓഫീസിലെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും ദിനേശ് മോഹാനിയക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button