റിയാദ്: ഇരട്ടകളായ മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് റിയാദിനു സമീപം ഹംറ ഡിസ്ട്രിക്റ്റിലാണ് സംഭവം. 18 വയസുകാരായ ഇരട്ടകള്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് പുറമേ മറ്റൊരു സഹോദരനെ മാരകമായി പരുക്കേല്‍പിക്കുകയും ചെയ്തു. കൊലയുടെ പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഇളയ സഹോദരനെ കൊലപ്പെടുത്താനാണ് ആദ്യ ശ്രമം നടന്നത്. ഇതിനായി കുടുoബ വീടിന്റെ മുകളിലേക്ക് കൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍ ഇദ്ദേഹം മരിച്ചിട്ടില്ലങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. പിന്നീടാണ് പിതാവിനെ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ശേഷം തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങക്കയായിരുന്ന മാതാവിനെയും ഇതേപോലെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞ ഉടന്‍ തന്നെ പൊലീസ് പ്രതികളെ പിടികൂടി. സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പ്രതികളായ ഇരട്ട സഹോദരന്മാര്‍ ഐ.എസ് അനുകൂലികളാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments