കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് മലയാളം പഠിക്കാന്‍ പുസ്തകം ഇറങ്ങുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പും ഭാഷാസമന്വയ വേദിയും ചേര്‍ന്നാണ് പുസ്തകം തയാറാക്കുന്നത്. മലയാളം സീഖ്നേ കേലിയേ ( മലയാളം പഠിക്കാന്‍) എന്നാണ് പുസ്തകത്തിന്‍െറ പേര് .
ദിവസേന ചുരുങ്ങിയത് അമ്പത് പേരെങ്കിലും മലയാളം പഠിക്കാൻ കഴിയുന്ന പുസ്തകം തേടി എത്തുന്നതായാണ് വിവരം . കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗം മുന്‍ തലവന്‍ ഡോ. ആര്‍സുവിന്‍െറ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പുസ്തകം തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്നത്. മസാലക്കട, ഫിഷ്മാര്‍ക്കറ്റ്, പച്ചക്കറിക്കട തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന വാക്കുകളാണ് പുസ്തകത്തില്‍ ഉണ്ടാവുക. ഹിന്ദി അറിയാതെ ബുദ്ധിമുട്ടുന്ന കരാറുകാര്‍ക്കും മറ്റും പുസ്തകം പ്രയോജനപ്പെടും . നൂറിനും ഇരുനൂറിനും ഇടയില്‍ പേജുള്ള പുസ്തകം മൂന്ന് മാസത്തിനകം പുറത്തിറക്കും.
Post Your Comments