സികാവൈറസിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നു. വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ട്.
ബ്രസീല്‍, ഇക്വഡോര്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യക്കാരുടെ എണ്ണം രണ്ടു മടങ്ങായി കൂടി. കൊളംബിയ, കോസ്റ്റാറിക്ക, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളില്‍ 36 ല്‍ നിന്നും 76 ശതമാനമായി ആവശ്യക്കാര്‍ വര്‍ദ്ധിച്ചതായി ന്യൂ ഇംഗ്‌ളണ്ട് ജേണലും പറയുന്നു. അബോര്‍ഷന്‍ നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ രാജ്യങ്ങളില്‍ ഇത്തരം ഗുളികകള്‍ ആഗോളമായി വിതരണം ചെയ്യുന്ന ആംസ്റ്റര്‍ഡാം അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പിന്റെ തലവന്‍ ഉള്‍പ്പെടെയുള്ളവരാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.
സികാവൈറസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള രാജ്യങ്ങളില്‍ പ്രതിവര്‍ഷം 3.5 ദശലക്ഷം, ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നത്. അടുത്ത കാലത്തെ ഒരു കണക്ക് പ്രകാരം ലാറ്റിനമേരിക്കയിലും കരീബിയയിലുമായി വര്‍ഷം 6.5 ദശലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നത്. ഇതില്‍ പലതും അനധികൃതമാണ് താനും. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങളുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 750,000 സ്ത്രീകളാണ് ചികിത്സ തേടുന്നതെന്നും വിവരമുണ്ട്.
Post Your Comments