വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 30 വര്‍ഷം തടവ്. 40 മില്യണ്‍ ഡോളറിന്റെ (272 കോടി ഇന്ത്യന്‍ രൂപ) തട്ടിപ്പുനടത്തിയ കേസിലാണ് ഇന്ത്യന്‍ വംശജരായ പെത്തിനായ്ഡു വേലുച്ചാമി (70), ഭാര്യ പരമേശ്വരി വേലുച്ചാമി (65) എന്നിവര്‍ ശിക്ഷിക്കപ്പെട്ടത്. ഇരുവരും ചേര്‍ന്നുണ്ടാക്കിയ ഫസ്റ്റ് മ്യുച്വല്‍ ബാന്ക്രോപ്പ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. തടവ് മാത്രമല്ല ഇവര്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ പിഴയും അടയ്ക്കണം.
മ്യുച്വല്‍ ബാങ്കിനു വേണ്ടിയുള്ള ഹോള്‍ഡിങ് കമ്പനിയായിരുന്നു ഇവരുടേത്. കുറ്റപത്രമനുസരിച്ച് 2009 ജൂണിലാണ് ഇവര്‍ ലോണെടുത്തത്. അടുത്ത മാസം തന്നെ മ്യുച്വല്‍ ബാങ്ക് ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ അടച്ചുപൂട്ടി. ബാങ്ക് പൂട്ടുന്നതിനു മുന്‍പും കഴിഞ്ഞ നവംബര്‍ വരെയും കോടിക്കണക്കിന് ഡോളറുകള്‍ ദമ്പതികള്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കിയും സ്വകാര്യ, വിദേശ ബാങ്കുകളിലേക്കു മാറ്റിയുമായിരുന്നു ഇത്. പണം രണ്ടു മക്കളുടെ പേരിലേക്കും മാറ്റിയിരുന്നു. ഒരാളുടെ പേരില്‍ 8.5 മില്യണ്‍ യുഎസ് ഡോളറും മറ്റേയാളുടെ പേരില്‍ 10.1 മില്യണ്‍ യുഎസ് ഡോളറുമാണ് മാറ്റിയത്.
ധനകാര്യം സംബന്ധിച്ച രേഖകള്‍ എല്ലാം നശിപ്പിക്കാന്‍ ഇവര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നിക്ഷേപകരുടെ പണവും സമ്പാദ്യവും ഇവര്‍ മനഃപ്പൂര്‍വം ഒളിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. പഴ്സനല്‍, കോര്‍പ്പറേറ്റ് വായ്പകളെടുത്ത് 40 മില്യണ്‍ യുഎസ് ഡോളറോളം ഇവര്‍ കടവും വരുത്തിയിട്ടുണ്ട്.
Post Your Comments