തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷം നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവരും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ കേരളത്തിലെ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന അഭിപ്രായമാണ് സര്‍ക്കാറിനുള്ളത്. എന്നാല്‍ മദ്യനിരോധം പ്രായോഗികമല്ലെന്നും ഇടതുസര്‍ക്കാര്‍ പറയുന്നു. ഇതിന്റെ അര്‍ഥം സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ പോകുന്നു എന്നു തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments