ന്യൂഡല്‍ഹി : സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് ചട്ടലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് സെന്‍കുമാറിനെ പിന്തുണച്ചത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കസേര തെറിച്ച സെന്‍കുമാര്‍, സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരാതി നല്‍കിയിരുന്നു. രണ്ട് വര്‍ഷം ഒരേ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് ചട്ടം. എന്നാല്‍ സെന്‍കുമാറിനെ മാറ്റിയതിലൂടെ സര്‍ക്കാര്‍ ചെയ്തത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്കാത്തതിനാല് ഹര്‍ജി ഒന്നാം തീയതിയിലേക്കു പരിഗണിക്കും. ടിപി ചന്ദ്രശേഖരന് വധക്കേസിലടക്കം സെന്‍കുമാറിന്റെ നിലപാടുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതെല്ലാമാണ് സര്‍ക്കാര്‍ മാറിയപ്പോള്‍ സെന്‍കുമാറിന്റെ ഡിജിപി സ്ഥാനം തെറിപ്പിച്ചത്. സെന്‍ കുമാറിന് പകരം ഡിജിപി ലോകനാഥ് ബെഹ്റയെ ആണ് തത്സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
Post Your Comments