Kerala

ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയം : മാധ്യമങ്ങള്‍ പോയ ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എത്തി

തിരുവനന്തപുരം : ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ മാധ്യമങ്ങളും അതിഥികളും പോയ ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി.

ഇന്നലെ കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹനിശ്ചയം നടത്തത്. ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജു രമേശിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുത്ത വിവരം വെളിപ്പെടുത്തിയത്. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങ് ആയിരുന്നിട്ടും ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിട്ടു നിന്നത് ചര്‍ച്ചയാകുന്നതിനിടെയാണ് ഇരുവരും പങ്കെടുത്തതായി ബിജു രമേശ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button