
പാലക്കാട് : പാലക്കാട്ടെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ചന്ദ്രനഗറിലെ ഹോട്ടല്‍ ശ്രീചക്രയിലാണ് അനധികൃത വില്‍പ്പന കണ്ടെത്തിയത്. ഹോട്ടലിലെ താഴത്തെ ബിയര്‍ പാര്‍ലറിലാണ് നിയമപ്രകാരം വില്‍പ്പനയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ മുകള്‍ നിലയിലെ റെസ്റ്റോറന്റില്‍ അനധികൃതമായി വില്‍പ്പന നടത്തുകയായിരുന്നു.
ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് ബിയര്‍ വില്‍പ്പന നടത്തിയ ഹോട്ടലിനെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ പൂട്ടാനും എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ ലൈസന്‍സിക്കെതിരെ കേസെടുത്തു. പാലക്കാട് നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപവും കോട്ടമൈതാനം വാടികയ്ക്ക് സമീപവുമുള്ള രണ്ട് ബിയര്‍ പാര്‍ലറുകളില്‍ കൂടി എക്സൈസ് കമ്മീഷണര്‍ പരിശോധന നടത്തി.
Post Your Comments