ബംഗലുരു: ബംഗലുരു സ്വദേശിനിയും ടോപ്പ് മോഡലുമായ യുവതിയും കാമുകനും മയക്കുമരുന്ന് കടത്തിന് പിടിയില്‍. 26 കാരിയായ ദര്ശിത്മിത ഗൗഡയെും കാമുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ആയിരുന്നു അറസ്റ്റ്.
ബംഗലുരു, മംഗലുരു, ഗോവ എന്നിവിടങ്ങളില്‍ കോളേജുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും മറ്റുള്ളവര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന സംഘത്തില്‍ പെട്ടവരാണ് മോഡലും കാമുകനുമെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ പറഞ്ഞു. ഫാഷന്‍ഷോകളില്‍ പതിവ് മുഖമായ മോഡല്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന അഞ്ചാമത്തെയാളാണ്.
2015 നവംബര്‍ 30 ന് ആര്‍ടി നഗറിലെ ഇവരുടെ അപ്പാര്‍ട്ട്മെന്റിന് നടന്ന റെയ്ഡിന്റെ അടിസ്ഥാനത്തില്‍ നടന്നുവന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. റെയ്ഡില്‍ വീട്ടില്‍ നിന്നും 110 ഗ്രാം കൊക്കെയ്ന്‍, 19 ഗ്രാം ഹാഷിഷ്, 1.2 ഗ്രാം മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു.
റെയ്ഡ് നടക്കുമ്പോള്‍ മോഡല്‍ താമസസ്ഥലത്ത് ഇല്ലായിരുന്നെങ്കിലും ഇവരുടെ കാമുകന് പിടിയിലായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ദര്ശിത്മിതയും റാക്കറ്റിന്റെ ഭാഗമാണെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇവരാണെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് തെളിവുകള്‍ ശേഖരിച്ച ശേഷമാണ് മോഡലിനെ അറസ്റ്റ് ചെയ്തത്.
Post Your Comments