ആലപ്പുഴ: മരണത്തിലേക്ക് നയിച്ചേക്കാവുന്ന ബാക്ടീരിയ വളരുന്നു. കുടല് കരണ്ടുതിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം സംസ്ഥാനത്ത് വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഷിഗല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നത്. ഷിഗല്ല എന്നാ ഈ ബാക്ടീരിയയുടെ പ്രവര്‍ത്തനത്താല്‍ വയറിളക്കം ബാധിച്ചു മൂന്ന് പേര് മരിച്ചിരുന്നു.ഈ ബാക്ടീരിയ മൂലം സംസ്ഥാനത്ത് വയറിളക്കം വ്യാപിച്ചതായും തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഷിഗല്ല ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കം മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുക.ഷിഗല്ല വയറസുകള്‍ വഴി മാരകമായ വയറിളക്കമാണ് ഉണ്ടാകുന്നത്. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും വരുന്ന രോഗ അവസ്ഥയാണ് ഉണ്ടാവുക. മലിജനലത്തിലൂടെയാണ് പ്രധാനമയും ബാക്ടീരിയ ശരീരത്തില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിളപ്പിച്ച വെള്ളം കുടിക്കുകയാണ് പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനം.ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments