തിരുവനന്തപുരം : കേരളത്തിലെ വിവാഹമോചനക്കേസുകളെക്കുറിച്ച് അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കേരളത്തില്‍ മണിക്കൂറില്‍ അഞ്ച് വിവാഹമോചനക്കേസുകള്‍ വിധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിവാഹമോചനക്കേസുകള്‍ കൂടിവരുന്നതായാണ് കണ്ടെത്തല്‍.
കേരളത്തിനു തൊട്ടു പിറകില്‍ കര്‍ണ്ണാടകവും മഹാരാഷ്ട്രയുമാണ്. ഹരിയാനയ്ക്കാണ് പട്ടികയില്‍ നാലാം സ്ഥാനം. സ്ത്രീ സാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവായ ഹരിയാനയില്‍ വിവാഹമോചനക്കേസുകളുടെ നിരക്ക് കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ 80ശതമാനം കുറവാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
2014 ലെ ലഭ്യമായ കണക്കുപ്രകാരം പ്രതിദിനം 130 ലധികം വിവാഹമോചനക്കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പുകല്‍പ്പിക്കുന്നത്. ജില്ലാ കുടുംബ കോടതികളില്‍ നിന്നും ലഭിച്ച കണക്കു പ്രകാരമാണിത്.
Post Your Comments