ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആം ആദ്മി എം.എല്‍.എയ്‌ക്കെതിരെ സ്ത്രീകളുടെ പരാതി. വെള്ളം ലഭിക്കാത്തതിനെക്കുറിച്ചു പരാതി നല്‍കാന്‍ എത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ദിനേശ് മൊഹാനിയയ്‌ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. സന്‍ഗം വിഹാര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദിനേശ് മൊഹാനിയ.
എം.എല്‍.എയ്ക്ക് പരാതി നല്‍കാന്‍ എത്തിയ സ്ത്രീകളെ തള്ളി പുറത്താക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീകളും എം.എല്‍.എയ്‌ക്കെതിരേ ബലപ്രയോഗം നടത്തി. ജല പ്രശ്‌നം ഉന്നയിച്ച് എം.എല്‍.എയെ മുമ്പും കാണാന്‍ വന്നെങ്കിലം ഇതുവരെ ഫലം ലഭിച്ചില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടു. ഡല്‍ഹി ജല വിഭവ ബോര്‍ഡ് ഉപാധ്യക്ഷനാണ് ദിനേശ് മൊഹാനിയ.
തിങ്കളാഴ്ച അഴിമതി നിരോധന സംഘം (ആന്റി കറപ്ഷന്‍ ബ്രാഞ്ച്) 400 കോടി രൂപയുടെ വാട്ടര്‍ ടാങ്ക് അഴിമതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന അടുത്ത ആരോപണം വന്നിരിക്കുന്നത്.
Delhi: Woman files complaint against AAP MLA Dinesh Mohaniya for misbehaviour. pic.twitter.com/lKPqhaq4LC
— ANI (@ANI_news) June 23, 2016
Post Your Comments