NewsIndia

പത്താം ക്ലാസ്കാരിയുടെ ഫാദേഴ്സ് ഡേ അവിസ്മരണീയമാക്കി സുഷമ സ്വരാജ്

പത്താം ക്ലാസ്കാരി രുഗ്മിണിയുടെ ഈവര്‍ഷത്തെ ഫാദേഴ്സ് ഡേ അവിസ്മരണീയമായി. സൗദി ജയിലില്‍ നിന്ന് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് പത്താം ക്ലാസുകാരി രുഗ്മിണി ട്വീറ്റ് ചെയ്തു. ‘ഫാദേഴ്സ് ഡേ’ യില് അച്ഛനെ അടുത്തെത്തിക്കാന് കഴിഞ്ഞതില് സന്തോഷമെന്ന് മകള്‍ക്ക് സുഷമയുടെ മറുപടി ട്വീറ്റ്. അങ്ങനെ രുഗ്മിണി ശങ്കര്‍ എന്നാ പത്താം ക്ലാസുകാരിക്ക് ഈ പ്രിതൃ ദിനം അവിസ്മരണീയം.

രുഗ്മിണി യുടെ അച്ഛൻ ശങ്കർ കുമാർ സിങ് സൗദിയിൽ ഒരു ആക്സിഡന്റ് കേസിൽ പെട്ടു ജയിലിൽ ആയതിനെ തുടർന്നാണ് മകൾ താൻ ഒരു മൈനർ ആണ് എന്നു പറഞ്ഞു സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തത്. രുഗ്മിണിയുടെ ട്വീറ്റിന് സുഷമയുടെ മറുപടി എത്തിയത് വളരെ വേഗം ആയിരുന്നു, ഒട്ടും വിഷമിക്കണ്ട വേണ്ടത് ചെയ്യാം എന്നായിരുന്നു മറുപടി.

അച്ഛനോടൊപ്പം വെക്കേഷന് സൗദിയിൽ എത്തിയ മകളുടെ അടുത്ത് അച്ഛൻ എത്തിയത് വളരെ വേഗത്തിൽ, നിയമങ്ങളുടെ നൂലാമാലകൾ എല്ലാം അഴിച്ചായിരുന്നു. അതിനു വേണ്ട സൗകര്യം വിദേശ കാര്യ മന്ത്രാലയം ചെയ്യുകയും ചെയ്തു.

രുഗ്മിണി ഇന്ത്യൻ എംബസിക്കു കത്തയച്ചെങ്കിലും ആരും അത്ര കണ്ടു ഗൗനിച്ചില്ലെന്ന പരാതിയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button