ഹൈദരാബാദ്: ‘ലിവ് ഇന്‍ റിലേഷനില്‍’ അകപ്പെട്ട പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്. വഞ്ചിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കുന്നത്. ഹൈദരാബാദില്‍ നടന്ന സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യ്തത്.
15 യുവതികളാണ് ഹൈദരാബാദില്‍ മാത്രം ലി ഇന്‍ ബന്ധങ്ങളില്‍ പെട്ട് ജീവനൊടുക്കിയത്. അടുത്തകാലത്തായി അഭിഭാഷകരുടെ അടുത്ത് ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചില കേസുകളില്‍ യുവാക്കള്‍ രഹസ്യ വിവാഹത്തിനു തയാറാകുന്നു. എന്നാല്‍ പ്രശ്‌നമാകുമ്പോള്‍ ഇവര്‍ യുവതികളെ കൈയൊഴിയും. ഇതു പ്രശനം വഷളാക്കുന്നു. പല കേസുകള്‍ക്കും നിയമപരമായി സാധുത ഉണ്ടെങ്കിലും യുവതികള്‍ക്കു നീതി കിട്ടാറില്ല.
ഇതു പെണ്‍കുട്ടികളെ ആത്മഹത്യയിലേയ്ക്കു നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments