ന്യൂഡല്‍ഹി : കായിക താരങ്ങളില്‍ നന്നായി വസ്ത്രം ധരിക്കുന്നവരില്‍ ടെന്നീസ് താരം സാനിയ മിര്‍സ ഒന്നാമത്. ലോക എത്‌നിക് ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് വില്ല ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ സംഘടിപ്പിച്ച സര്‍വ്വെയാണ് സാനിയ മിര്‍സയെ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന കായികതാരമായി കണ്ടെത്തിയത്. 62.9% വോട്ടുനേടിയാണ് സാനിയ ഒന്നാമതെത്തിയത്. സൈന നെഹ്‌വാള്‍(18.8%) രണ്ടാ സ്ഥാനത്തും സ്‌ക്വാഷ് താരം ദീപക പള്ളിക്കല്‍(9.3%) മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു.
18.8% വോട്ട് സൈന നെഹ്‌വാളിനും, 9.3% വോട്ട് സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനും ലഭിച്ചു. ബാഡ്മിന്റണ്‍ താരം ജ്വാലാഗുട്ട,അശ്വിനി പൊന്നപ്പ,ഷൂട്ടിംഗ് താരം ഹീന സിധു എന്നിവരും പട്ടികയില്‍ ഇടം നേടി.
Post Your Comments