തിരുവനന്തപുരം : അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്തു നടന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനൊപ്പം വോളിബോള്‍ താരം ടോം ജോസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലിലെ 13 അംഗങ്ങളും രാജിവച്ചു.
കൗണ്‍സിലിലെ ക്രമക്കേട് കണ്ടെത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സ്‌പോര്‍ട്‌സിനെ കൊല്ലാനാകും, പക്ഷേ തോല്‍പ്പിക്കാനാകില്ല. എത്തിക്‌സ് കമ്മിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചത് എതിര്‍പ്പിനിടയാക്കി. ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളത്തില്‍ നടത്തിയത് നേട്ടമാണ്. പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറി. തന്റെ മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന് മനസിലാക്കിയപ്പോള്‍ പരാതി നല്‍കി. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് അഴിമതികള്‍ പുറത്തുകൊണ്ടു വരണം. സ്‌പോര്‍ട്‌സ് മതത്തിനും പാര്‍ട്ടികള്‍ക്കും അതീതമെന്നാണ് കരുതിയിരുന്നത്. തെറ്റിദ്ധാരണയുണ്ടായ സ്ഥിതിക്ക് രാജി വയ്ക്കുന്നുവെന്നും അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചു മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് തന്റെ സഹോദരന്‍ അജിത്തിനെ പരിശീലകനായി നിയമിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലല്ല അജിത്തിനെ നിയമിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്ത് പരിശീലക സ്ഥാനം രാജിവയ്ക്കുമെന്നും അഞ്ജു വ്യക്തമാക്കി.
Post Your Comments