Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

യോഗയില്‍ കീര്‍ത്തനം: മന്ത്രി ശൈലജയുടെ നിലപാടിനെതിരെ കണക്കറ്റ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

അന്താരാഷ്‌ട്ര യോഗാദിനത്തിന്‍റെ ഭാഗമായി നടന്ന ആഘോഷങ്ങലുടെ തുടക്കത്തില്‍ ഐക്യമക്ത സൂക്തം ആലപിച്ചതില്‍ മതചിന്ത കലര്‍ത്തിയ മന്ത്രി കെ.കെ.ശൈലജയുടെ നിലപാടിനെ കണക്കറ്റു പരിഹസിച്ചു കൊണ്ട് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്.

ജയശങ്കറിന്‍റെ പരിഹാസരൂപേണയുള്ള കുറിപ്പ് താഴെ വായിക്കാം:

യോഗാഭ്യാസം മതനിരപേക്ഷമാകണം. പതഞ്ജലി സൂക്തത്തിനുപകരം ഇൻക്വിലാബ് സിന്ദാബാദ് വിളിക്കണം. അമ്പാടിമുക്ക് സഖാക്കളുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷമാകണം ഇക്കാര്യത്തിൽ നമുക്ക് മാതൃക.

യോഗാഭ്യാസം മാത്രമല്ല ആയുർവേദവും മതേതരമാകണം. ധന്വന്തരിയുടെ സ്‌ഥാനത്തു ശൈലജ ടീച്ചറെ പ്രതിഷ്ഠിക്കണം. അതുപോലെ കർണാടക സംഗീതത്തിലെ കീർത്തനങ്ങൾ ഒഴിവാക്കി വിപ്ലവഗാനങ്ങൾ ശാസ്ത്രിയമായി ആലപിക്കാൻ കഴിയണം. പ്രാക്കുളം ബേബി ഭാഗവതരുടെ ഉപദേശം ഇക്കാര്യത്തിൽ തേടാവുന്നതാണ്.

ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയുമൊക്കെ മതനിരപേക്ഷമാകണം. മതേതര മാർഗംകളിയും മതേതര മാപ്പിളപ്പാട്ടും വികസിപ്പിച്ചെടുക്കണം.

കലാമണ്ഡലത്തിലെ സിലബസ് പരിഷ്‌ക്കരിക്കണം. ഓട്ടം തുള്ളലിനും കുടിയാട്ടത്തിനുമൊപ്പം ഒപ്പനയും ദഫ്മുട്ടും കോലുകളിയും പരിശീലിപ്പിക്കണം. നളചരിതം, തോരണയുദ്ധം, കിർമീരവധം, ബാലിവിജയം മുതലായ കാലഹരണപ്പെട്ട കഥകൾ ഉപേക്ഷിക്കണം. പകരം കുലംകുത്തിവധം, പിണറായി വിജയം എന്നിങ്ങനെ മതേതര – പുരോഗമന ആട്ടക്കഥകൾ പഠിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button