മുസഫര്‍നഗര്‍ : ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു. കലാപത്തെ തുടര്‍ന്ന് സ്വദേശം ഉപേക്ഷിക്കേണ്ടി വന്ന ഗര്‍ഭിണിയാണ് വഴിയില്‍ പ്രസവിച്ചത്. ഉത്തര്‍പ്രദേശില്‍ 2013 ലെ മുസഫര്‍നഗര്‍ കലാപത്തെത്തുടര്‍ന്നാണ് ഇവര്‍ക്ക് നാട് വിട്ടുപോകേണ്ടി വന്നത്.
ഇവര്‍ ഇന്നലെ ആശുപത്രിയിലെത്തിയപ്പോള്‍ തീയതിയായില്ലെന്നു പറഞ്ഞ് യുവതിക്കും ഭര്‍ത്താവിനും ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന അവര്‍ വഴിവക്കില്‍ കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. പിന്നീട് സിഎംഒ വി.അഗ്‌നിഹോത്രി നിര്‍ദേശിച്ചതനുസരിച്ച് അമ്മയെയും കുഞ്ഞിനെയും ഷാംലി ജില്ലയിലെ ആശുപത്രിയിലേക്കു മാറ്റി.
കലാപത്തെ തുടര്‍ന്ന് സ്വന്തഗ്രാമമായ ഫുഗണയില്‍ നിന്ന് ഇവര്‍ക്കു നാടുവിടേണ്ടി വന്നതായി യുവതി അറിയിച്ചു. ഇപ്പോള്‍ കന്ധ്‌ല നഗരത്തിലാണ് ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സിഎംഒ) അന്വേഷണം ആരംഭിച്ചു.
Post Your Comments