NewsIndia

ആര്‍.ബി.ഐ നയങ്ങള്‍ സാമ്പത്തിക സുസ്ഥിര വളര്‍ച്ചയ്ക്ക്: രഘുറാം രാജന്‍

മുംബൈ: തന്റെ പിന്‍ഗാമിയും അപ്പോഴത്തെ ധനനയ സമിതിയും നാണ്യപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. മുംബൈയില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ സ്ഥാപക ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നയങ്ങള്‍ തുടര്‍ന്ന് സാമ്പത്തിക സുസ്ഥിരത കൈവരിക്കണമെന്ന് രഘുറാം രാജന്‍ സര്‍ക്കാരിനോടും തന്റെ പിന്‍ഗാമിയോടും ആവശ്യപ്പെട്ടു.

 

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിര്‍ണയത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ കാര്യമാണ്. അതോടൊപ്പം സ്വതന്ത്രമായ ധനനയ സമിതി (എം.പി.സി) രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.

 

ധീരവും നിര്‍ണായകവുമായ നയതീരുമാനമാണിത്. എത്രയും വേഗം ഇത് നടപ്പിലാക്കേണ്ടതുണ്ട്- രഘുറാം രാജന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ റിസര്‍വ് ബാങ്കിന് പുതിയ ഗവര്‍ണറും സുസജ്ജമായ എം.പി.സിയും ഉണ്ടാകും. അവര്‍ നമുക്കായി നാണ്യപ്പെരുപ്പം നന്നേ കുറഞ്ഞ ഒരു സമ്പദ് രംഗം ഒരുക്കുമെന്നു കരുതാം.

 

നാണ്യപ്പെരുപ്പം ഉയര്‍ന്ന ഒരന്തരീക്ഷമാണ് നമുക്ക് പരിചിതം. വ്യവസായികളും സര്‍ക്കാരും അതിന്റെ ഗുണം അനുഭവിക്കുകയും ഭാരം മുഴുവന്‍ നികുതിയുടെ രൂപത്തില്‍ സാധാരണക്കാരന്റെ തോളില്‍ വരികയുമായിരുന്നു. എം.പി.സിയുടെ വരവ് പഴയ നിര്‍ണയ രീതികള്‍ക്കൊക്കെ അന്ത്യം കുറിക്കും. കുറച്ചു പേര്‍ക്ക് നേട്ടവും ഭൂരിപക്ഷത്തിനു ഭാരവും എന്ന സ്ഥിതി മാറും. കുറഞ്ഞ നാണ്യപ്പെരുപ്പം സുസ്ഥിരമാകും. യാഥാര്‍ഥ്യ ബോധത്തോടെയുള്ള പലിശനിരക്കും ലഭ്യമാകും. പണം സാധാരണക്കാരനും വ്യവസായങ്ങള്‍ക്കും സര്‍ക്കാരിനും എളുപ്പത്തില്‍ ലഭ്യമാകും. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്തിയുള്ള ഭരണത്തില്‍ ബുദ്ധിമുട്ടേറിയതും വേദനാജനകവുമായ ധാരാളം വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരും. ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഇവയുണ്ടാകുക-രഘുറാം രാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button