ചണ്ഡിഗഡ്: ലോകം ഇന്ന് രണ്ടാമത് അന്താരാഷ്‌ട്ര യോഗാദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചണ്ഡിഗഡില്‍ നിന്ന്‍ നേതൃത്വം നല്‍കും. ചൊവ്വാഴ്ച്ച രാവിലെ ചണ്ഡിഗഡിലെ ക്യാപ്പിറ്റോള്‍ കോംപ്ലക്സില്‍ ഒരുക്കിയ വേദിയില്‍നിന്ന്‍ “കോമണ്‍ യോഗാ പ്രോട്ടോക്കോള്‍” അനുസരിച്ചാകും പ്രധാനമന്ത്രി യോഗാദിന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
30,000 ആളുകള്‍ ചണ്ഡിഗഡില്‍ പ്രധാനമന്ത്രിയോടൊപ്പം ഈ ആഘോഷങ്ങളുടെ ഭാഗമാകും. ആഘോഷങ്ങലുടെ ഭാഗമായി ഇന്നലെ ഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി സൂര്യ നമസ്ക്കാരത്തിന്‍റെ സ്മരണികയായി ഒരു സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.
പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി നേതൃത്വം നല്‍കുന്ന രാഷ്ട്രപതി ഭവനിലെ യോഗാദിന ആഘോഷങ്ങളില്‍ ഏകദേശം ആയിരത്തോളം പേര്‍ പങ്കെടുക്കും.
നിരവധി ലോകറെക്കോര്‍ഡുകള്‍ പിറന്നേക്കാവുന്ന രീതിയില്‍ ഫരീദാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗാദിന ആഘോഷങ്ങള്‍ക്ക് പ്രശസ്ത യോഗാചാര്യന്‍ ബാബാ രാംദേവ് നേത്രുതവം നല്‍കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇവിടെ മുഖ്യാതിഥി ആയിരിക്കും.
173 രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും യോഗാദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളില്‍ 191 രാജ്യങ്ങളും ആവേശപൂര്‍വ്വം രണ്ടാം യോഗാദിനത്തിന്‍റെ ആഘോഷങ്ങളില്‍ പങ്കുചേരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി, ചരിത്രത്തിലാദ്യമായി, ഐക്യരാഷ്ട്രസഭ വിവിധ യോഗാസനങ്ങളുടെ ചുവടുകള്‍ അവതരിപ്പിക്കുന്ന പാനല്‍ ഉപയോഗിച്ച് പ്രഭാപൂരിതമാക്കിയിട്ടുമുണ്ട്.
Post Your Comments