NewsInternational

ബാബ രാംദേവിന് ദുബായ് ‘രാമരാജ്യം’… പറഞ്ഞത് അവിടെപ്പോയിത്തന്നെ!

ദുബായ്: രാമരാജ്യം സ്ഥാപിയ്ക്കുക എന്നതാണ് പല ഹൈന്ദവ സംഘടനകളുടേയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ മറ്റേതെങ്കിലും രാജ്യം ‘രാമരാജ്യം’ ആണെന്ന് അങ്ങനെ ആരെങ്കിലും ഇതുവരെ പറഞ്ഞതായി അറിവില്ല.
എന്നാല്‍ യോഗ ഗുരു എന്നറിയപ്പെടുന്ന ബാബ രാംദേവ് ചിലപ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞുകളയും… പറഞ്ഞുകളയും എന്നല്ല, അദ്ദേഹം പറഞ്ഞു. ദുബായ് രാമരാജ്യം ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയില്‍ എവിടേയെങ്കിലും വച്ചല്ല ഇത് പറഞ്ഞത്, അങ്ങ് ദുബായില്‍ ചെന്ന് തന്നെയാണ്. എന്തായാലും ദുബായ്ക്ക് അതൊരു ക്രെഡിറ്റ് തന്നെ ആയിരിക്കും!!!

ജൂണ്‍ 21 ആണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിയ്ക്കുന്നതെങ്കിലും ദുബായില്‍ അത് ജൂണ്‍ 18 ന് ആയിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ഹാളില്‍ വച്ചായിരുന്നു പരിപാടി. നാം സ്വപ്നം കാണുന്ന രാമരാജ്യം ദുബായില്‍ സാധ്യമായിരി്ക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വെറുതേ പറഞ്ഞതല്ല….

മോഷണമോ, പിടിച്ചുപറിയോ, കുറ്റകൃത്യങ്ങളോ ദുബായില്‍ ഇല്ലെന്നാണ് രാംദേവിന്റെ കണ്ടെത്തല്‍.
ബുര്‍ജ്ജ് ഖലീഫയ്ക്ക് മുകളിലും രാം ദേവ് എത്തി. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ പ്രാണായാമം ചെയ്യാന്‍ ഏറ്റവും പറ്റിയ സ്ഥലം എന്നാണത്രെ അദ്ദേഹം പറഞ്ഞത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button