അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എയര്‍ഫോഴ്സ് വണ്‍ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമാന്ത്രിക്കായി എയര്‍ഇന്ത്യ വണ്‍ നവീകരിക്കുന്നു. പഴക്കം ചെന്ന ഒരു ബോയിംഗ് 747-ല്‍ ആണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യാത്രകള്‍. ഇത് അതിശക്തമായ സുരക്ഷാസംവിധാനങ്ങളോട് കൂടിയ ബോയിംഗ് 777-300 ആക്കി അപ്ഗ്രേഡ് ചെയ്യാനാണ് പദ്ധതി.
പുതിയ എയര്‍ഇന്ത്യ വണ്‍ പ്രത്യേക റഡാര്‍ അബ്സോര്‍ബിംഗ് മെറ്റല്‍ കൊണ്ടാകും നിര്‍മ്മിക്കുക. ശത്രുരാജ്യങ്ങളുടെ റഡാറുകളെ കബളിപ്പിക്കാനും, ആവശ്യമെങ്കില്‍ ഒരു പ്രത്യാക്രമണം നടത്താനും കെല്‍പ്പുള്ളതാകും ഇത്.
ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഉള്‍ക്കൊള്ളിക്കും. ഗ്രനേഡ്, റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളതാകും പുതിയ എയര്‍ഇന്ത്യ വണ്‍. മിസ്സൈല്‍ പ്രതിരോധ സംവിധാനങ്ങളും ഉണ്ടാകും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി റഡാര്‍ മുന്നറിയിപ്പ് നല്‍കുന്ന റിസീവറുകളും, മിസ്സൈല്‍ സാമീപ്യത്തിന്‍റെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും ഉണ്ടാകും. 2,000 ആളുകള്‍ക്ക് ആവശ്യമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ശേഖരിക്കാനും കഴിയും. അടിയന്തിരഘട്ടങ്ങളില്‍ ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയും ഉണ്ടാകും.
Post Your Comments